Tuesday , April 7 2020
Breaking News

മംഗളൂരു സംഘര്‍ഷം: നേരിട്ട് ഹാജരാകാന്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ കാസര്‍കോട് സ്വദേശികള്‍ക്ക് പൊലീസിന്റെ നോട്ടീസ്

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്. ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം.

പ്രതിഷേധം നടന്ന ദിവസം നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്കാണ് മംഗളൂരു പൊലീസ് നേട്ടീസ് അയച്ചിക്കുന്നത്. സ്ത്രീകളും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം കാര്‍ഡ് തിരിച്ചറിഞ്ഞ് ആ വിലാസത്തിലേയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 19 ന് നഗരത്തില്‍ സാന്നിദ്ധ്യം വ്യക്തമായിട്ടുണ്ടെന്നും അതിനാല്‍
അന്വേഷണത്തിന്റെ ഭാഗമായ ചോദ്യംചെയ്യലിനായി ഓഫീസില്‍ ഹാജരാകണമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയാല്‍ തുടര്‍ നിയമ നടപടി.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …