Sunday , September 27 2020
Breaking News

മംഗ്‌ളൂരുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശിനി മരിച്ചു

കാസര്‍കോട് : രണ്ടാഴ്ച മുമ്പ് മംഗ്‌ളൂരുവില്‍ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശിനി മരിച്ചു. മംഗ്‌ളൂരുവിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനും വിദ്യാനഗര്‍ ഉദയഗിരി സ്വദേശിയുമായ രത്‌നാകരന്റെ ഭാര്യ നെല്ലിക്കുന്ന് ബീച്ച് റോഡ് സൂരപ്പ കോമ്പൗണ്ടിലെ സമിത (39)യാണ് വെള്ളിയാഴ്ച മരിച്ചത്. ഭര്‍ത്താവിനും മക്കള്‍ക്കൊപ്പം മംഗ്‌ളൂുരുവിലെ ഫ്‌ളാറ്റിലായിരുന്ന താമസം. രണ്ടാഴ്ച മുമ്പ് ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ ബൈക്കിടിച്ചാണ് അപകടം. വിജയന്‍-സത്യവതി ദമ്പതികളുടെ മകളാണ്. മക്കള്‍ : ശ്രീരാഗ്, ശിഖ. സഹോദരങ്ങള്‍ : വരുണ്‍കുമാമര്‍, ശ്രീജ, സൂര്യ.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ കടപ്പുറം ശ്രീനിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്നു ശ്രീ നാഗേഷ്(50) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരം ജി ജി …