Monday , March 30 2020
Breaking News

മംഗ്‌ളൂരു വിഷയത്തില്‍ മുങ്ങി ജില്ലാ പഞ്ചായത്ത് യോഗം ; ബഹളത്തിനിടെ ഭരണഘടനയുടെ ആമുഖ വായന

കാസര്‍കോട് : പൗരത്വ നിയമത്തിനെതിരെ ഡിസംബര്‍ 19നു മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ടു ജില്ലയിലെ നൂറുകണക്കിനാളുകളെ അന്യായമായി പ്രതിയാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നത് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചു. ഇതിനിടെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിപക്ഷാംഗം. സി.പി.എം. അംഗം ജോസ് പതാലിലാണ് ഭരണഘടനയുടെ ആമുഖം വായിച്ചത്..

പൗരത്വനിയമഭേദഗതിക്കെതിരേ ഭരണസമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഫരീദ സക്കറിയ അടക്കമുള്ളവര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബി ജെ പി അംഗം കെ ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാല്‍ പ്രമേയം അവതരിപ്പിച്ചില്ല. ഇതിന്റെപേരില്‍ ബഹളം നടക്കുന്നതിനിടെയാണ് ജോസ് പതാലില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് എ.ജി.സി.ബഷീറിനെ സമീപിച്ചത്. ഇത് അംഗീകരിച്ചാല്‍ തങ്ങളുടെ ആവശ്യങ്ങളും അംഗീകരിക്കേണ്ടിവരുമെന്ന് ശ്രീകാന്ത് എതിര്‍വാദമുന്നയിച്ചതോടെ ബഹളം രൂക്ഷമായി. ഇത് മറികടന്ന്
ഭരണഘടനയുടെ ആമുഖം വായിച്ചുതീര്‍ത്താണ് ജോസിരുന്നത്. തനിക്ക് ദേശീയഗാനം പാടാന്‍ അവസരം തരണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും മംഗ്‌ളൂരു പോലീസ് ജില്ലയിലുള്ളവര്‍ക്ക് നോട്ടീസ് അയച്ച വിഷയത്തില്‍ യോഗത്തില്‍ പ്രതിഷേധമെങ്കിലും രേഖപ്പെടുത്തണമെന്ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഹര്‍ഷാദ് വൊര്‍ക്കാടി ആവശ്യമുന്നയിച്ചത് വീണ്ടും വാക് തര്‍ക്കങ്ങളിക്കേ വിഴി തെളിച്ചു.

ഇതിനിടയില്‍ തുടര്‍ച്ചയായി യോഗനടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ പുറത്താക്കേണ്ടിവരുമെന്ന് കെ.ശ്രീകാന്തിന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയതോടെ ബഹളം കുറഞ്ഞു. മംഗളൂരു പോലീസ് ജില്ലയിലെ ആയിരക്കണക്കിനുപേര്‍ക്ക് നോട്ടീസ് നല്‍കിയ വിഷയം ചര്‍ച്ചചെയ്യുകയും ഈ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും മംഗളൂരു പോലീസ്
ജില്ലയിലെ ആയിരക്കണക്കിനുപേര്‍ക്ക് നോട്ടീസ് നല്‍കിയ വിഷയം ചര്‍ച്ചചെയ്യുകയും ഈ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും മംഗളൂരു പോലീസ് നിരപരാധികള്‍ക്ക് അയച്ച നോട്ടീസ് പിന്‍വലിക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു

എന്നാല്‍, മംഗളൂരുവില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടി മാത്രമാണ് മംഗളൂരു പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്നും നിരപരാധികളെ ക്രൂശിക്കുകയല്ലെന്നും കെ.ശ്രീകാന്ത് വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …