Monday , July 13 2020
Breaking News

മകന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു

കാസര്‍കോട് : മകന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കാസര്‍കോട് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ രവി പൂജാരിയുടെ ഭാര്യ സുജാത (48) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എരിയാലിലുള്ള ബന്ധുവിനെ കണ്ട് മടങ്ങുന്നതിനിടെ ദേശീയ പാതയിലെ കോട്ടവളവിലായിരുന്നു ്പകടം. തലയ്ക്ക് പരിക്കേറ്റ സുജാതയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരിയാരത്തെത്തിച്ചെങ്കിലും അവിടെ സര്‍ജനില്ലാത്തിനാല്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ബാബു പൂജാരി-യമുന ദമ്പതികളുടെ മകളാണ്. മക്കള്‍ : പുഷ്പരാജ്, പൃഥിരാജ്, അഞ്ജലി. സഹോദരങ്ങള്‍ : സദാശിവ, ജഗന്നാഥ, ഹരീഷ്, ലളിത, സുമ, പ്രേമ, അംബിക.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …