Thursday , December 12 2019
Breaking News

മകളെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയിറങ്ങിയ വൃദ്ധയെ കാണാതായതായി പരാതി

ബേക്കല്‍ : കുഴഞ്ഞുവീണ മകളെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയിറങ്ങിയ വൃദ്ധയെ കാണാതായതായി പരാതി. കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ ശാരദയെ (80)യെയാണ് കാണാതായത്. ശാരദയും മകള്‍ ശൈലജയും മാത്രമാണ് ഗോപാല്‍പേട്ടയിലെ വീട്ടില്‍ താമസിക്കുന്നത്. ഞായറാഴ്ച രാത്രി ശൈലജ വീട്ടിനകത്ത് തലകറങ്ങി വീണിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അയല്‍വാസികളെ വിളിക്കാമെന്ന് പറഞ്ഞാണ് ശാരദ രാത്രി വീട്ടില്‍ നിന്നിറങ്ങിയത്. ഇതിനിടെ ശൈലജയ്ക്ക് ബോധക്ഷയമുണ്ടായി. തിങ്കളാഴ്ച പുലര്‍ച്ചെ ശൈലജയ്ക്ക് ബോധം വീണപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയില്‍ കണ്ടു. ശാരദയെ അന്വേഷിച്ചെങ്കിലും എവിടെയും കണ്ടില്ല. ഇതോടെ ശാരദയെ കാണാനില്ലെന്ന് ബോധ്യപ്പെട്ട ശൈലജ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RANDOM NEWS

പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് എഫ് ഐയുടെ ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച്

കാസര്‍കോട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് എഫ് ഐ കാസറഗോഡ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ഹെഡ് പോസ്റ്റ് …