Thursday , November 26 2020
Breaking News

മകളെ കാമുകന്‍ പീഡിപ്പിച്ചു, സംഭവം പുറത്തറിഞ്ഞതോടെ മാതാവും കാമുകനും ഒളിച്ചോടി; രണ്ടുപേരും പിടിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28കാരി, കാമുകന്‍ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സുഭാഷ് മകളെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതിന് പിന്നാലെ യുവതിയും കാമുകനും ഒളിച്ചോടുകയായിരുന്നു. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

2019 മാര്‍ച്ചിലാണ് ഒമ്പതും മൂന്നും വയസുള്ള പെണ്‍മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ മൂത്തമകളെ കാമുകനായ സുഭാഷ് ലൈംഗികമായി പീഡിപ്പിരുന്നു. ഇക്കാര്യം പുറത്തറിയുകയും യുവതിയുടെ ഭര്‍ത്താവ് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് 28കാരി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും കൂട്ട് നിന്നതിന് യുവതിക്കെതിരേയും പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ്. പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു..

RANDOM NEWS

സംസ്ഥാനത്ത് 6357 പേര്‍ക്ക് കൂടി കോവിഡ് ; 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം …