Wednesday , September 30 2020
Breaking News

മക്കളെ ഉപയോഗിച്ച് ബോഡി പെയിന്റിങ്: രഹ്നയ്‌ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മിഷന്‍

കൊല്ലം : നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടു. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസിന്റെ സൈബര്‍ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണം.

വീഡിയോയില്‍ ഉള്ള കുട്ടികളുടെ ജീവിത സാഹചര്യത്തെ പറ്റി പത്തനംതിട്ട ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

RANDOM NEWS

കാസര്‍കോട് ഹൈടെക്കാണ് : സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ലൈവാക്കി

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ലൈവായി സംഘടിപ്പിക്കുന്നത് കേരളത്തില്‍ ഇതാദ്യം. കാസര്‍കോട് : സാങ്കേതിക പരിജ്ഞാനവും നല്ല ആശയ മികവും പ്രവര്‍ത്തിക്കാനുള്ള …