Wednesday , September 30 2020
Breaking News

മഞ്ചേശ്വരം താലൂക്കില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

മഞ്ചേശ്വരം : മഴക്കെടുതിയില്‍ മഞ്ചേശ്വരം താലൂക്കില്‍ ഇത് വരെ ഏഴ് വീടുകള്‍ പൂര്‍ണമായും പതിനഞ്ച് വീട് ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളില്‍ നിന്നായി 99 പേര്‍ വീട് മാറിത്താമസിച്ചു. നിലവില്‍ ക്യാമ്പുകളൊന്നുമില്ല. ഉപ്പള മുസോടി കടപ്പുറത്ത് ഒരു റോഡ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. കഴിഞ്ഞ ജൂണില്‍ പുത്തിഗെ പഞ്ചായത്തിലെ എടനാട് വില്ലേജില്‍ 24 വയസുകാരന്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചിരുന്നു.
ചെമ്മനാട് വില്ലേജിലെ ആഗസ്റ്റ് 11ന് പുലര്‍ച്ചെ നാലിന് ഉണ്ടായ ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു.15,000 രൂപയുടെ നാശനഷ്ടം കണക്കാക്കി.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …