Saturday , October 31 2020
Breaking News

മഞ്ചേശ്വരത്ത് കോവിഡ് ഭേദമായ ആള്‍ക്ക് വീണ്ടും പോസിറ്റീവ്

കാസര്‍കോട് : കോവിഡ് ഭേദമായ മഞ്ചേശ്വരത്തെ പൊതുപ്രവര്‍ത്തകന്റെ പരിശോധനാഫലം വീണ്ടും പോസിറ്റീവ്. രണ്ടു മാസം മുമ്പ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിന്നീട് രോഗമുക്തിനായി.
എന്നാല്‍ ഒരാഴ്ച മുമ്പ് പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് മംഗല്‍പാടി താലൂക്കാശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പൊതുപ്രവര്‍ത്തകനു വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …