Thursday , September 19 2019
Breaking News
UDF

മഞ്ചേശ്വരത്ത് ചര്‍ച്ചിനു നേരെ അക്രമം നടത്തിയവരെ ഉടന്‍ പിടികൂടണമെന്ന് യു ഡി എഫ്

കാസര്‍കോട് : മഞ്ചേശ്വരം കുണ്ടുകൊളക്കെയിലെ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിനു നേരെ അക്രമം നടത്തിയവരെ ഉടന്‍ പിടികൂടണമെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണല്‍മാഫിയയുമായി ബന്ധമുള്ളവരോ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരോ ആണ് അക്രമത്തിന് പിന്നില്‍. ആരാധനാലയം വിശ്വാസികള്‍ക്കുള്ളതാണ്. ഇത് ഒരു തരത്തിലും അക്രമിക്കാന്‍ പാടില്ല. അക്രമികള്‍ ആരാണെന്ന് മഞ്ചേശ്വരം പോലീസിന് വ്യക്തമായി അറിയാമെന്നും മഞ്ചേശ്വരം മണ്ഡലത്തിന്റെ പല പ്രദേശങ്ങളിലും ഗുണ്ടാ മണല്‍മാഫിയ സംഘം തഴച്ചുവളരുന്നുണ്ടെന്നും ഇതിനെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ചര്‍ച്ചിനു നേരെ നടന്ന അക്രമത്തെ യു ഡി എഫ് ഗൗരവമായാണ് കാണുന്നത്. അക്രമികളെ പിടികൂടിയില്ലെങ്കില്‍ യു ഡി എഫ് നിയമപരമായി നീങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി

വാര്‍ത്താസമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദിന്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദല്‍റഹ്മാന്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, സജി സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …