Tuesday , April 7 2020
Breaking News

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 21 പവന്‍ സ്വര്‍ണവും 35000 രൂപയും കവര്‍ന്നു

മഞ്ചേശ്വരം : പൂട്ടിയിട്ട വീട്ടില്‍ നിന്ന് 21 പവന്‍ സ്വര്‍ണവും 35000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഹൊസബെട്ടു ബൊളനാട് ഗുത്തുവിലെ രാജേഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തലപ്പാടിയിലെ ആയുര്‍വേദ കടയിലെ ജീവനക്കാരനാണ്. രാജേഷ് പുത്തൂരിലെ സഹോദരിയുടെ വീട്ടിലേക്കും ഭാര്യ സ്വന്തം വീട്ടിലേക്കും പോയ സമയത്തായിരുന്നു മോഷണം. തിങ്കളാഴ്ച രാവിലെ വീട്ടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട സമീപവാസികള്‍ രാജേഷിനെ വിവരമറിയിക്കുകയായിരുന്നു. അലമാര തുറന്നാണ് മോഷണം നടത്തിയത്. പോലീസില്‍ പരാതി നല്‍കി.. പോലീസ് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …