മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രതി പൂവന് കോഴി. ഉണ്ണി ആറിന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടിയാണ് ‘വില്ലന്റെ’ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മഞ്ജു വാര്യരുടെ കൈയിലെ കണ്ണാടിയില്‍ തെളിയുന്ന റോഷന് ആന്‍ഡ്രൂസിന്റെ മുഖമാണ് പോസ്റ്ററില്‍. ചിത്രത്തില്‍ വില്ലനായെത്തുന്നത് സംവിധായകന് തന്നെയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിനുശേഷം മഞ്ജു വാര്യരും റോഷന് ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.