Monday , July 13 2020
Breaking News

മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഓട്ടോഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട് : മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. നീലേശ്വരത്തെ ഓട്ടോ ഡ്രൈവര്‍ പുതുക്കൈ നരിക്കാട്ടറയിലെ സുജിത്ത് (29) ആണ് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലയാിരുന്നു. ശസ്ത്രക്രിയക്ക് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയത്. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി കോമളത്തിന്റെ മകനാണ്. ഭാര്യ : വിജിഷ്. മൂന്നു മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഓട്ടോ ഡ്രൈവര്‍ സജിത്ത് ഏക സഹോദരനാണ്.

RANDOM NEWS

ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ കൊത്തിങ്കാല്‍ സ്വദേശി ദുബൈ റാസല്‍ഖൈയിമയില്‍ വാഹന അപകടത്തില്‍ മരിച്ചു.കൊളവയല്‍ കൊത്തിങ്കാലിലെ ഇബ്രാഹിന്റെയും സഹിദയുടെ മകന്‍ മുഹമ്മദ് റാബിര്‍ …