Sunday , September 27 2020
Breaking News

മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിന്നാലെ സി പി എം ബ്രാഞ്ച് സെക്രട്ടരിക്കും കോവിഡ് ; ഏരിയാ സെക്രട്ടറിയുള്‍പ്പെടെ 54 പേര്‍ നിരീക്ഷണത്തില്‍

കാഞ്ഞങ്ങാട് : മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിന്നാലെ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ഉതോടെ കൂടുതല്‍ സി പി എം നേതാക്കള്‍ നിരീക്ഷണത്തില്‍ പോയി. മടിക്കൈ കാലിച്ചാംപൊതി സ്വദേശിയായ ബ്രാഞ്ച് സെക്രട്ടറിക്കാണ് വ്യാഴാഴ്ച കോവിഡ് പോസിറ്റീവായത്. മെഡിക്കല്‍ റപ്രസന്റേറ്റീവും ബാങ്ക് വാച്ചുമാനും കൂടിയായ ബ്രാഞ്ച് സെക്രട്ടറി കാസര്‍കോട് ജില്ലയില്‍ ഉടനീളം സഞ്ചരിക്കുന്നയാളാണ്. നേരത്തെ മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ സി പി എം നേതാവിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. നീലേശ്വരം ഏരിയാ സെക്രട്ടറിയടക്കം 54 പേരും പിന്നീട് സ്രവം നല്‍കുകയായിരുന്നു. ഇവരെല്ലാം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരനായ തട്ടാച്ചേരി സ്വദേശി, ശ്രീനഗറില്‍ നിന്നെത്തിയ കരുവാച്ചേരി സ്വദേശി എന്നിവരും കോവിഡ് പോസിറ്റീവാണ്.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …