Tuesday , April 7 2020
Breaking News

മതസ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കുമ്പള : കുമ്പള പോലീസ് സ്റ്റേഷന് പരിധിയിലെ മത സ്ഥാപനത്തില്‍ വെച്ച് രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സിയാദി (48)നെയാണ് കാസര്‍കോട്ട് വെച്ച് ബുധനഴ്ച രാത്രി 11 മണിയോടെ കുമ്പള അഡീ.എസ് ഐ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കര്‍ണാടക സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് കേസ്. കര്‍ണാടക സ്വദേശിനിയാ ഒരു വിദ്യാര്‍ത്ഥിനി പീഡന ശ്രമത്തിനിടെ ഓടിരക്ഷപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ പീഡനങ്ങള്‍ നടന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …