Sunday , April 5 2020
Breaking News

മദ്ധ്യവയക്കന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : രാജപുരം മാലക്കല്ലില്‍ മദ്ധ്യവയസ്‌ക്കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കുന്നം കോളനിയിലെ നാരായണനെ (50)യാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ വീടുമായി നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിലും മദ്യപിച്ചു ബഹളം വച്ചതായും പറയുന്നു. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് വലിച്ചിഴച്ചതിന്റെ പാടുകള്‍ കണ്ടതാണ് സംശയത്തിനു ഇടയാക്കിയത്.

ഭാര്യ. മിനി. മക്കള്‍ : നന്ദിനി, നിഥിന്‍. മരുമകന്‍ മഹേഷ്. രാജപുരം പോലീസ് കേസെടുത്തു.

RANDOM NEWS

ലോക്ക് ഡൗണ്‍ ലംഘനം : ഇമാമും സഹായിയും അറസ്റ്റില്‍

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മടിക്കെ വില്ലേജില്‍ അരയി ജുമാമസ്ജിദില്‍ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച നമസ്‌ക്കാരത്തിനായി പള്ളിയില്‍ …