Thursday , January 28 2021
Breaking News

മദ്യത്തിന് വില കുത്തനെ കൂടും: കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.
കൊവിഡ് പ്രതിരോധത്തിനായി ഇത്തരത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില കുത്തനെ ഉയരും.
ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. ഏറ്റവും വില കൂടിയ മദ്യത്തിനായിരിക്കും 35 ശതമാനം സെസ്. മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി.

RANDOM NEWS

സംസ്ഥാനത്ത് 6357 പേര്‍ക്ക് കൂടി കോവിഡ് ; 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം …