Monday , March 30 2020
Breaking News

മമ്മിഞ്ഞി് ഹാജി വളപ്പില്‍ ഫാമിലി യു എ ഇ സംഗമം നടത്തി

ദുബൈ : മേല്‍പറമ്പ് മമ്മിഞ്ഞി ഹാജി വളപ്പില്‍ കുടുംബത്തിന്റെ യുഎഇ സംഗമം ദുബൈ മംസാര്‍ ബീച്ച്! പാര്‍ക്കില്‍ വെച്ച് നടന്നു. കാസര്‍ഗോഡ് ജില്ലയിലെ പല സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വളപ്പില്‍ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും യുഎഇ യുടെ വിവിധ എമിറേറ്റ്‌സുകളില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണ്. പ്രവാസികളായ കുടുംബക്കാരെ ഒന്നിച്ചു കൂട്ടാനുള്ള മഹത്തായ ദൗത്യമാണ് വളപ്പില്‍ കുടുംബ സംഗമം എന്ന ആശയത്തിലേക്ക് എത്തിച്ചത്.
അഞ്ചു തലമുറകളിലുള്ള കുടുംബാംഗങ്ങള്‍ ഒരുമിച്ചു കൂടിയ സംഗമത്തില്‍ വിവിധ കാലാകായിക മത്സരങ്ങളും നടത്തി.
സഹീര്‍ അബ്ദുല്ലയുടെ ഖുര്‍ആന്‍ പാരായണത്തോടെ തുടങ്ങിയ സംഗമത്തില്‍ ജാഫര്‍ ഹസൈനാര്‍ ആധ്യക്ഷതയും, മുഹമ്മദ് മുഹമ്മദ് കുഞ്ഞി കാദിരി ഉത്ഘാടനവും, നിയാസ് ചേടിക്കമ്പനി മുഖ്യ പ്രഭാഷണവും നടത്തി. കുടുമ്ബത്തില്‍ നിന്ന് മണ്മറഞ്ഞു പോയവര്‍ക്കുള്ള പ്രത്യേകം പ്രാര്‍ത്ഥനയും നടന്നു.
സംഗമത്തിനായി നാട്ടില്‍ നിന്നുമെത്തിയ കുടുമ്ബത്തിലെ മുതിര്‍ന്ന അംഗങ്ങളായ അബ്ബാസ് ഹാജിക്കുള്ള കുടുമ്ബത്തിന്റെ സ്‌നേഹാദരവ് മുഹമ്മദ് കുഞ്ഞി കാദിരിയും, കദീജാബിക്കുള്ള സ്‌നേഹാദരം നിയാസ് ചേടിക്കമ്പനിയും നല്‍കി നിര്‍വ്വഹിച്ചു.
മേല്‍പറമ്പ് നിവാസികള്‍ക്ക് സുപരിചിതയും, സാമൂഹ്യകാരുണ്യശുശ്രൂഷാ രംഗത്തും മയ്യിത്ത് പരിപാലന രംഗത്തും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന സിഎ ആയിശക്ക് വളപ്പില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം അബ്ബാസ് ഹാജി മൊമെന്റോ നല്‍കി ആദരിച്ചു.
വിവിധ കലാകായിക പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി നൗഷാദ് വളപ്പില്‍, മൊയ്ദു കാദിരി, സദ്ദാo വളപ്പില്‍, ഇബ്ബു വളപ്പില്‍, നിസാര്‍ വളപ്പില്‍, സാബിര്‍ വളപ്പില്‍ എന്നിവരും സ്ത്രീകളുടെ മല്‍സരങ്ങളുടെ കോര്‍ഡിനേറ്റര്‍മായി, റുഖിയാബി, ഫൗസിയ, സെറി, ഫാത്തിമ എന്നവരും നിയന്ത്രിച്ചു. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കി.
ശരീഫ് മുട്ടത്തോടി, സമീര്‍ നാനോ, റഫീഖ് ചെര്‍ക്കള, ഫാറൂഖ്, സിദ്ദിഖ് ഖാദിരി, ഹംസ, സലീം പൊയിനാച്ചി, ഇസ്മായില്‍, സുഫൈദ്, നൗഫല്‍ പാക്യാര, മൗലാ കുഞ്ഞാലി പൊയിനാച്ചി, നിസാഫ് കൊച്ചനാട്, അഷ്‌റഫ്, റഫീഖ്, എന്നിവര്‍ ആശംസയും, അബൂ താഹിര്‍ വളപ്പില്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാര്‍ച്ച് …