Tuesday , April 7 2020
Breaking News

മരംവ്യാപാരിയെ കൊലപ്പെടുത്തിയ കേസ് : ഭാര്യയേയും കാമുകനെയും വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു

മഞ്ചേശ്വരം : മരംവ്യാപാരി പാവൂര്‍ കിദമ്പാടിയിലെ ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്നതിനിടെ കസ്റ്റഡിയില്‍ കിട്ടിയ ഭാര്യയേയും കാമുകനെയും പോലീസ് കൊല നടന്ന വിട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇസ്മയലിന്റെ ഭാര്യ ആയിഷ (42), കാമുകനും അയല്‍വാസിയുമായ മുഹമ്മദ് ഹനീഫ (35) എന്നിവരെ ഇസ്മായിലിന്റെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ടിട്ടും ആയിഷയ്ക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. കൂസലില്ലാതെയാണ് തെളിവെടുപ്പുമായി സഹകരിച്ചത്.

ഭര്‍ത്താവിനെ കൊലപ്പെടുത്താനായി വീടിന്റെ പിറകുവശത്തെ വാതിലിന്റെ താക്കോല്‍ വൈദ്യുതി മീറ്ററിന് മുകളില്‍ വെക്കുമെന്ന് ആയിഷ ഹനീഫയെ നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ജനുവരി 19ന് അര്‍ദ്ധരാത്രി 12 മണിയോടെയാണ് ഇസ്മയിലനെ കൊലപ്പെടുത്താനായി ഹനീഫയും സുഹൃത്തുക്കളായ കര്‍ണാടകയിലെ അറഫാത്തും സിദ്ദിഖും എത്തിയത്. കിടപ്പുമുറിയില്‍ മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്ന ഇസ്മായിലിനെ കൊലപ്പെടുത്താനായി കര്‍ണാടക സ്വദേശികള്‍ വന്നപ്പോള്‍ ഭാര്യയും കാമുകനും പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്ന് തെളിവെടുപ്പിനിയെ ആയിഷയും ഹനീഫയും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സിദ്ദിഖും അറഫാത്തും മുറിക്കുള്ളില്‍ കയറി ഇസ്മായിലിനെ കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയപ്പോള്‍ ആയിഷയും ഹനീഫയും ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഒനനും സഭവിക്കാത്തതുപോലെ കര്‍ണാടക സ്വദേശികള്‍ പോയി. മൂന്നു ദിവസത്തേക്കാണ് പ്രതികളെ തെളിവെടുപ്പിനായി കാസര്‍കോട് കോടതി മഞ്ചേശ്വരം പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ ശാസ്ത്രീയമായ തെളിവെടുപ്പാണ് പോലീസ് നടത്തിയത്. ഇസ്മയിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …