Saturday , April 4 2020
Breaking News

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷയെ (39)യെയും കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42)യെയും മഞ്ചേശ്വരം സി ഐ എ വി ദിനേശന്‍, എസ് ഐ ഇ അനൂപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

ഇസ്മായില്‍ തൂങ്ങി മരിച്ചതാണെന്നും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ വേണ്ടും താനും ഹനീഫയും ചേര്‍ന്ന് ഇറക്കി കിടത്തിയതാണെന്നുമാണ് ആയിഷ മൊഴി നല്‍കിയതെങ്കിലും കഴുത്തിന്റെ പിന്‍ഭാഗത്തും കയറ് മുറുകിയ നിലയില്‍ കണ്ടതോടെ സംശയം തോന്നിയ പോലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്. ആയിഷയും ഹനീഫയും തമ്മിലുള്ള ബന്ധം അറിഞ്ഞ ഇസ്മായില്‍ ഒരാഴ്ചമുമ്പ് ഹനീഫയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരുവരും തമ്മില്‍ സംഘട്ടനമുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെ ഇസ്മായിലനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

RANDOM NEWS

തലപ്പാടി അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണം : അഡ്വ. കെ.ശ്രീകാന്ത്

കാസര്‍കോട് : കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതിര്‍ത്തി അടച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരള കര്‍ണാടക …