Thursday , May 28 2020
Breaking News

മറാത്താമണ്ണിൽ ഇനി ത്രികക്ഷി ഭരണം; ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: ദാദറിലെ ശിവജി പാർക്കിൽ ജനസാഗരത്തെ സാക്ഷിയാക്കി ശിവസേന തലവൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ് താക്കറെയ്ക്ക് പുറമേ കോൺഗ്രസിൽനിന്ന് ബലാസാഹേബ് തോറത്ത്, നിതിൻ റാവത്ത് എന്നിവരും വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ, കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽഅശോക് ചവാൻ,ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, വിനായക് റാവത്ത്, എംഎൻഎസ് നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ, മുൻ മുഖ്യമന്ത്രിയും ബി
ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൻ ആനന്ദ് അംബാനി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, ടി.ആർ.ബാലു, തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.

RANDOM NEWS

കേരളമടക്കം നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ മെയ് 31 വരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കില്ല

ബെംഗളൂരു: ഈ മാസം 31 വരെ കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനമില്ല. നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട …