Tuesday , February 19 2019
Breaking News
Malabar

മലബാര്‍ എക്‌സ്പ്രസ് സമയമാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണ കാമ്പയിന്‍

കാസര്‍കോട് : മലബാര്‍ എക്‌സ്പ്രസ് സമയമാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഒപ്പു ശേഖരണ കാമ്പയിന്‍ സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍, ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) എന്നീ സര്‍വീസ് സംഘടനകളുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച വൈകിട്ട് ഒപ്പുശേഖരണം നടത്തിയത്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം നരേഷ്‌കുമാര്‍ കുന്നിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും രാവിലെയുള്ള യാത്രയ്ക്കായി പ്രധാനമായും ഉപയോഗപ്പെടുത്തുന്ന വണ്ടിയാണ് മലബാര്‍ എക്‌സ്പ്രസ്. ഓഗസ്റ്റ് 15 മുതല്‍ ഇതിന്റെ സമയത്തില്‍ വരുത്തിയ മാറ്റം ജില്ലയിലേക്ക് ജോലിക്കുവരേണ്ടുന്ന യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. രാവിലെ രണ്ടുമണിക്കൂര്‍നേരം തീവണ്ടിയില്ലാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. വ്യക്തമായ കാരണമൊന്നുംപറയാതെ റെയില്‍വേ വരുത്തിയിരിക്കുന്ന മാറ്റം എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. അതിനുവേണ്ടിയാണ് ഈ ഒപ്പുശേഖരണമെന്ന് കണ്‍വീനര്‍ എന്‍.മണിരാജ്, ചെയര്‍മാന്‍ കെ.വിനോദ്കുമാര്‍ എന്നിവര്‍ അറിയിച്ചു.

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …