Friday , August 23 2019
Breaking News
Malayalam

മലയാളികള്‍ വിശ്വമാനവന്റെ അഭിമാനബോധം കാത്തുസൂക്ഷിക്കണം

കാസര്‍കോട് : ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം നേടാന്‍ തക്ക ശക്തമായ ഭാഷയ്ക്കുടമകളായ മലയാളികള്‍ വിശ്വമാനവന്റെ അഭിമാനബോധം കാത്തു സൂക്ഷിക്കണമെന്ന് പ്രമുഖ ഗാന്ധിയന്‍ കെ.വി. രാഘവന്‍ മാസ്റ്റര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി നായമാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയ്ക്ക് നമ്മുടെ ജീവിതക്രമത്തില്‍ വളരെയധികം സ്വാധീനമുണ്ടെന്നും അതേസമയം ഭാഷാസ്‌നേഹം അതിരു കവിഞ്ഞ് ഭാഷാഭ്രാന്താവരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമൂഹത്തിന്റെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടാണ് ഭരണഭാഷ മലയാളത്തിലേക്ക് മാറ്റിയതെന്നും വിവിധ ജനവിഭാഗങ്ങളെ സമതുല്യമായി ഏകോപിപ്പിച്ചു കൊണ്ടുപോവാന്‍ ഇതിലൂടെ സാധിക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ അഭിഭാഷകന്‍ ടി.കെ. സുധാകരന്‍ പറഞ്ഞു. മാതൃഭാഷ പകര്‍ന്നു തരുന്ന നന്മകള്‍ ഉള്‍ക്കൊണ്ട് സമൂഹത്തില്‍ സ്‌നേഹം പകരുകയും അതിലൂടെ മൂല്യപൂര്‍ത്തീകരണത്തിനുള്ള ധര്‍മ്മയജ്ഞം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പ്രധാനാധ്യാപിക കുസുമം ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് സി.എ. ഹസൈനാര്‍, മദര്‍ പിടിഎ പ്രസിഡന്റ് ബി.ഐ. സുലേഖ, അധ്യാപകരായ പി. നാരായണന്‍, റോബി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …