Wednesday , August 12 2020
Breaking News

മലയോരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്; കോളിച്ചാലില്‍ കടകള്‍ അടച്ചു

രാജപുരം : മലയോരത്തും സമ്പര്‍ക്കത്തിലൂടെ കോവിഡ്19. കോളിച്ചാല്‍ കുളപ്പുറത്തെ 73കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പനിയെത്തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിന് പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയിലെ ഒ.പി. വിഭാഗത്തില്‍ ഇദ്ദേഹം ചികിത്സയ്‌ക്കെത്തിയിരുന്നു.

65 വയസ് കഴിഞ്ഞവര്‍ ചികിത്സതേടിയെത്തിയാല്‍ സ്രവ പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ ഇദ്ദേഹത്തിന്റെ സ്രവം ആസ്പത്രി അധികൃതര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനാഫലം പോസിറ്റീവായതിനാല്‍ ഉടന്‍ കാസര്‍കോട് കോവിഡ് ആസ്പത്രിയിലേക്ക് മാറ്റി.

ഇദ്ദേഹത്തിന്റെ ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായ ഇദ്ദേഹത്തിന്റെ മകന്‍ കര്‍ണാടകയില്‍ പോയിവന്നിരുന്നു. എന്നാല്‍ മകന് രോഗം ബാധിച്ചിട്ടില്ല. കഴിഞ്ഞദിവസം ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വിവരമറിഞ്ഞ് നിരീക്ഷണത്തില്‍ പോയി. രോഗിയില്‍നിന്ന് സമ്പര്‍ക്കപ്പട്ടിക ലഭിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലേക്ക് പോകേണ്ടിവരുമെന്നാണ് വിവരം.
ചികിത്സിച്ച ഡോക്ടര്‍, ഈ സമയം ഒ.പി. വിഭാഗത്തിലും മറ്റുമുണ്ടായിരുന്ന ജീവനക്കാര്‍, രോഗിയുടെ ബന്ധുക്കള്‍, അടുത്ത് ഇടപഴകിയവര്‍ എന്നിവരെ തിങ്കളാഴ്ച മുതല്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ആസ്പത്രി അണുവിമുക്തമാക്കി. കോളിച്ചാലിലെ ചില കടകളില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ എത്തിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍
പോലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ടൗണിലെ കടകള്‍ അടച്ചു. പ്രദേശത്ത് പ്രത്യേക പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …