Wednesday , July 8 2020
Breaking News

മഴയെത്തും മുമ്പേ നാടും വീടും ശുചിയാക്കാം – മുസ്ലിംയൂത്ത് ലീഗ് ജനറല്‍ ആശുപത്രി പരിസരം ശുചീകരിച്ചു

കാസര്‍കോട് : മഴയെത്തും മുമ്പേ നാടും വീടും ശുചിയാക്കാം എന്ന തലക്കെട്ടില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനതലത്തില്‍ നടത്തുന്ന ത്രീ ഡേ മിഷന്‍ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി പരിസരം ശുചീകരിച്ചു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. തളങ്കര ഹകീം അജ്മല്‍, സഹീര്‍ ആസിഫ്,ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടക്കത്ത്ബയല്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, സിദീഖ് ചക്കര, അഷ്‌റഫ് പച്ചക്കാട്, ജാബി നെല്ലിക്കുന്ന് അംസു മേനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ക്യാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്ച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വീടും പരിസരവും ശുചീകരിച്ചിരുന്നു വ്യാഴാഴ്ച്ച തോടുകളും പുഴകളും ശുചീകരിക്കും.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …