Sunday , September 27 2020
Breaking News

മസ്‌കറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് : കോവിഡ് ബാധിച്ച് മസ്‌കറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. അജാനൂര്‍ കടപ്പുറം വായനശാല മുക്കിലെ എ ആര്‍ അശോകന്‍-ബേബി ദമ്പതികളുടെ മകന്‍ അഭിഷ് (34) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അഭിഷ് രണ്ടാഴ്ചയായി മസ്‌കറ്റിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.മസ്‌കറ്റിലെ ഇലക്ട്രിക്കല്‍ പ്ലംബിങ് കമ്പനി ജീവനക്കാരനായ അഭീഷ് രണ്ടു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് പിന്നീട് തിരിച്ചുപോയതായിരുന്നു. ഭാര്യ : അശ്വിനി (കോട്ടിക്കുളം), മക്കള്‍ : അഷിത്ത്, അന്‍ഷിത്ത്. സഹോദരിമാര്‍ : അഷിബ, അഷിത. മൃതദേഹം മസ്‌കറ്റില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ കടപ്പുറം ശ്രീനിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്നു ശ്രീ നാഗേഷ്(50) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരം ജി ജി …