Saturday , February 29 2020
Breaking News

മഹാത്മജിയുടെ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യം – റവന്യൂ മന്ത്രി

കാസര്‍കോട് : മഹാത്മജിയുടെ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്ടറേറ്റ് പരിസരത്ത് ഗാന്ധിജിയുടെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മദിന വാര്‍ഷീകം ലോകം മുഴുവന്‍ ആഘോഷിക്കുന്ന അവസരത്തിലാണ് കളക്ട്രേറ്റ് അങ്കണത്തില്‍ മഹാത്മജിയുടെ പൂര്‍ണകായ പ്രതിമ യാഥാര്‍ത്ഥ്യമായത്. ലോകം മുഴുവന്‍ ആദരിക്കുന്ന മഹാത്തായ ആശയങ്ങള്‍ നല്‍കിയ ഒരു മനുഷ്യന്റെ സാന്നിദ്ധ്യം കൂടുതല്‍ കരുത്തേകും. മതേതര ജനാധിപത്യത്തിന്റേയും ജനാധിപത്യ സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഗാന്ധിയുടെ സാന്നിധ്യം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും കളക്ടറേറ്റ് മുറ്റത്ത് മഹാത്മജിയുടെ പ്രതിമ തലയുയര്‍ത്തി നിര്‍ക്കുമ്പോള്‍ ജില്ലാ ഭരണസിരാകേന്ദ്രം അര്‍ഹിക്കുന്ന പ്രൗഢിയും ഔന്നിത്യവും കൈവരുമെന്നും മന്ത്രി പറഞ്ഞു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …