Tuesday , April 7 2020
Breaking News

മഹാത്മ ഗാന്ധിജിയെ വധിച്ചവര്‍ രാജ്യം ഭരിക്കുമ്പോള്‍ ജനാധിപത്യം മരിക്കുന്നു : സി.എച്ച്.കുഞ്ഞമ്പു

കാസര്‍കോട്: രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിജിയെ കൊലചെയ്ത സംഘ് പരിവാര്‍ സംഘടന നേതൃത്വം രാജ്യം ഭരിക്കുന്ന വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ഭരണഘടനയും, മതേതരത്വവും, ജനാധിപത്യവും നിരര്‍ത്ഥകമായി തീരുകയാണെന്നും, വര്‍ത്തമാനകാല രാഷട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി ജനം സംഘടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ജില്ലാ ജനകീയ നീതി വേദിയുടെ ആഭിമുഖ്യത്തില്‍ നീതി ഉപാദ്ധ്യക്ഷനും നഗരസഭാ കൗണ്‍സിലറുമായ ഹാരീസ് ബന്നുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമര യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു പ്രസ്താവിച്ചു. പ്രമുഖ വ്യവസായിയും, പൗരപ്രമുഖനുമായ അഷറഫ് (അച്ചു)നായന്മാര്‍ മൂല ഉപവാസമനുഷ്ഠിക്കുന്ന ഹാരിസ് ബന്നുവിനെ ഷാള്‍ അണിയിച്ചു.

സൈഫുദ്ദീന്‍ കെ. മക്കോട് അദ്ധ്യക്ഷത വഹിച്ചു.ഹമീദ് ചാത്തങ്കൈ സ്വാഗതമാശംസിച്ചു. റിയാസ് സി.എച്ച്. ബേവിഞ്ച, അജിത് കുമാര്‍ ആസാദ്,കരിവെള്ളൂര്‍ വിജയന്‍ ആര്‍ എസ് പി.പത്രപ്രവര്‍ത്തകന്‍ ശാഫി തെരുവത്ത്,ഉബൈദുല്ലാഹ് കടവത്ത്,അബ്ദുറഹിമാന്‍ തെരുവത്ത്, ബഷീര്‍ കുന്നരിയത്ത്, റാഫി എം.യു. മാക്കോട്, ബഷീര്‍ എന്‍ കെ.പള്ളിക്കര, കബീര്‍ മാങ്ങാട്, താജുദ്ദിന്‍ പടിഞ്ഞാര്‍, ഇഖ്ബാല്‍ എന്‍.എ. നാസര്‍ കാഞ്ഞങ്ങാട്, ശാഫി നെല്ലിക്കുന്ന്,ജയ ആന്റോ ,അബൂ ജെ സി ബി, സിദ്ധീഖ് എം.എം.കെ.അബ്ബാസ് ആരിക്കാടി, മുഹമ്മദ് ഹനീഫ് കോട്ടിഗെ, ദിനേശ് കെ., അബ്ദുല്‍ കരീം, അഹമ്മദ് അലി, ശംസുദ്ദീന്‍ തെരുവത്ത്, ജാഫര്‍ പി.ബി.ഈ കെ.നാസര്‍, അബ്ദുല്‍ ഖാദര്‍ എ.കെ.മഹമ്മൂദ്, കെ.മുഹമ്മദ്, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …