Saturday , January 18 2020
Breaking News

മഹാരാഷ്ട്രയിലെ ഒറംഗാബാദില്‍ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്റ് തലയില്‍ വീണ് കാസര്‍കോട് സ്വദേശി മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഫ് ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്റ് തലയില്‍ വീണ കാസര്‍കോട് സ്വദേശി ദാരുണമായി മരിച്ചു. കാസര്‍കോട് മിഞ്ചിനടുക്കയിലെ ചൈതന്യ കൃഷ്ണ (23)യാണ് മരിച്ചത്. ഡിസംബര്‍ ഏഴിനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്റ് തലയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ചൈതന്യ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.

RANDOM NEWS

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് 22നു തുടക്കമാകും

കാസര്‍കോട് : നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഈ മാസം 22ന് തുടക്കമാകും. മുഹ്യുദ്ദിന്‍ …