Saturday , January 18 2020
Breaking News

മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന കേസ്: പ്രസ്‌ക്ലബ് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെയും പേട്ട എസ്‌ഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രസ്‌ക്ലബ്
സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബില്‍ പ്രതിഷേധം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. പ്രസ്‌ക്ലബ്ബിലെ ഓഫീസിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തു. പേട്ട പോലീസ് സ്‌റ്റേഷനിലേക്കാണ് രാധാകൃഷ്ണനെ കൊണ്ടുപോയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
അറസ്റ്റ് ചെയ്തുകൊണ്ടുപോകവെ പ്രസ്‌ക്ലബ്ബില്‍ പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ കൂവി വിളിച്ച് വരവേറ്റു.

RANDOM NEWS

നരിക്കുനിയിലെ ബഹിഷ്‌കരണം; കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവം അബ്ദുള്ളക്കുട്ടി

കോഴിക്കോട്: നരിക്കുനിയില്‍ കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. …