Sunday , September 27 2020
Breaking News

മാലോത്ത് കസബ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും പിരിച്ചുവിട്ടു

കാസര്‍കോട് : കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ വെള്ളരിക്കുണ്ട് താലൂക്കില്‍ മാലോത്ത് കസബ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പും പിരിച്ചുവിട്ടു. നിലവില്‍ ജില്ലയില്‍ ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല.

മഴകെടുതിയെ തുടര്‍ന്ന് നാല് താലൂക്കില്‍ നിന്നുമായി 5157 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.ഇവരില്‍ പലരും കാലവര്‍ഷത്തിന് ശക്തി കുറഞ്ഞതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങി തുടങ്ങി. മഴയുടെ തീവ്രതയും കുറഞ്ഞു. പുഴകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി.

കഴിഞ്ഞ 24 മണിക്കൂറില്‍മാത്രം വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജിലെ കല്ലപ്പള്ളി, പട്ടോളി എന്ന സ്ഥലത്തെ ഭൂമി ഭൂനിരപ്പില്‍ നിന്നും ഇടിഞ്ഞുതാണുപോയതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ഹോസ്ദുര്‍ഗ് താലൂക്കില്‍ വടക്കേ തൃക്കരിപ്പൂര്‍ വില്ലേജിലെ 12 കുടുംബങ്ങളിലെ 48 പേരെയും ഹോസ്ദുര്‍ഗ്ഗ് വില്ലേജില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെയും വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ബന്ധുവീട്ടിലേക്ക് മാറ്റി.കയ്യൂര്‍ വില്ലേജിലെ ഒരു വീട് ഭാഗികമായും തകര്‍ന്നു. കൊടക്കാട് വില്ലേജിലെ വീട്ടുകിണറിന്റെ ആള്‍മറയും തകര്‍ന്നു. കടല്‍ക്ഷോഭത്തില്‍ മഞ്ചേശ്വരം താലൂക്കിലെ ഉപ്പള മുസോടി കടപ്പുറത്ത് ഒരു റോഡ് തകര്‍ന്നു.കഴിഞ്ഞ 12 മണിക്കൂറില്‍ കാസര്‍കോട് താലൂക്കില്‍ കാര്യമായ നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ കാലവര്‍ഷത്തില്‍ ആളപായമില്ല.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …