Wednesday , August 12 2020
Breaking News

മാസ്‌ക് ധരിക്കാത്തതിന് 173 പേര്‍ക്കെതിരെ കേസ് : ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം നടത്തിയ 30 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ വെള്ളിയാഴ്ച 173 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 12202 ആയി.

ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം നടത്തിയ 30 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് (1), മേല്‍പ്പറമ്പ (3), ബേക്കല്‍ (1), ഹോസ്ദുര്‍ഗ് (2), നീലേശ്വരം (1), വെള്ളരിക്കുണ്ട് (2), ചിറ്റാരിക്കാല്‍ (1), രാജപുരം (1) എന്നീ സ്റ്റേഷനുകളിലായി 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാല് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ഇത് വരെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3965 ആയി. വിവിധ സ്റ്റേഷനുകളിലായി 3055 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1258 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …