Sunday , August 9 2020
Breaking News

മാസ്‌ക് ധരിക്കാത്തതിന് 183 പേര്‍ക്കെതിരെ കേസ് :അടച്ചുപൂട്ടല്‍ ലംഘനം: 17 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 10260 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ രണ്ടിന് മാത്രം 183 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

അടച്ചുപൂട്ടല്‍ ലംഘനം: 17 പേരെ അറസ്റ്റ് ചെയ്തു

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂലൈ രണ്ടിന് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം1, കാസര്‍കോട്1, വിദ്യാനഗര്‍1, ആദുര്‍1, ബദിയഡുക്ക1, മേല്‍പ്പറമ്പ2, ബേക്കല്‍1, അമ്പലത്തറ1, വെള്ളരിക്കുണ്ട്1, ചിറ്റാരിക്കാല്‍2, രാജപുരം1 എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 17 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2912 ആയി. വിവിധ കേസുകളിലായി 3756 പേരെ അറസ്റ്റ് ചെയ്തു. 1201 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …