Saturday , August 15 2020
Breaking News

മാസ്‌ക് ധരിക്കാത്ത 292 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ജൂലൈ 31 നന് 292 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് മേല്‍പ്പറമ്പ1, ചന്തേര2, വെള്ളരിക്കുണ്ട്1,ബേക്കല്‍2, ഹേസ്ദുര്‍ഗ്1 എന്നീ സ്റ്റേഷനുകളിലായി ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ചതിന് തെക്കിലിലെ അബ്ദുള്‍ ഖാദറിനെതിരെ കേസെടുത്തു. ഇദ്ദേഹത്തിന്റെ അമ്മയ്ക്ക് കോവിവ് പോസിറ്റീവായിരുന്നു. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട അബ്ദുള്‍ ഖാദര്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ചതിന് മേല്‍പ്പറമ്പ പോലീസ് കേസെടുത്ത് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി.

RANDOM NEWS

രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നു : ജില്ലയില്‍ റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് …