Saturday , October 31 2020
Breaking News

മാസ്‌ക് ധരിക്കാത്ത 420 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ സെപ്റ്റംബര്‍ 24 ന് 420 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 36100 ആയി.

കോവിഡ് 19 നിര്‍ദ്ദേശ ലംഘനം: 88 പേരെ അറസ്റ്റ് ചെയ്തു

കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 24 ന് ജില്ലയില്‍ 88 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം (3), കുമ്പള (2), കാസര്‍കോട്(4), വിദ്യാനഗര്‍ (3), ബദിയഡുക്ക (2), ആദൂര്‍ (2), ബേഡകം (1), മേല്‍പ്പറമ്പ (5), ബേക്കല്‍ (3), അമ്പലത്തറ (3), ഹോസ്ദുര്‍ഗ് (3), നീലേശ്വരം (2), ചന്തേര (3), ചീമേനി (3), വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാല്‍ (4), രാജപുരം (4) എന്നീ സ്റ്റേഷനുകളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയത കേസുകളുടെ എണ്ണം 6008 ആയി. 8895 പേരെ അറസ്റ്റ് ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …