Wednesday , November 13 2019
Breaking News

മിനി ലോറിയില്‍ നിന്ന് കല്ലുകള്‍ ദേഹത്ത് വീണ് പരിക്കേറ്റ ക്വാറി തൊഴിലാളി മരിച്ചു

മഞ്ചേശ്വരം : മിനി ലോറിയില്‍ നിന്ന് കല്ലുകള്‍ ദേഹത്ത് വീണ് ക്വാറി തൊഴിലാളിക്ക് ദാരുണാന്ത്യം. ഗുവദപ്പദുപ്പിലെ സുബാനാ(40) ആണ് മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. ബണ്ട്വാള മുളൂരിലെ ക്വാറിയില്‍ തൊഴിലാളിയായിരുന്നു. കല്ലുകളുമായി ക്വാറിയില്‍ നിന്ന് പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് സമീപത്ത് ജോലി ചെയ്യുകയായിരുന്ന സുബാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

പരേതരായ ഗലിസാദ് 0 ബീവിജാന്‍ ദമ്പതികളുടെ മകനാണ് സുബാന്‍. ഭാര്യ : ആയിഷ. മക്കള്‍ : മുഹമ്മദ് നിസാര്‍, ആതിക, ഫാത്തിമത്ത് സഫാന, ആയിഷ, മിന്‍ഹ.

RANDOM NEWS

ഉപ്പളയില്‍ തീവണ്ടി തട്ടി മരിച്ചത് കുണ്ടങ്കരടുക്ക സ്വദേശി

ഉപ്പള : ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചത് കുമ്പള കുണ്ടങ്കരടുക്കയിലെ മണി എന്ന മനീഷ (20)ണെന്ന് …