Sunday , November 17 2019
Breaking News

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

Deathചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി പി എം മാച്ചിപ്പുറം ബ്രാഞ്ച് കമ്മിറ്റിയംഗം എ പവിത്രന്‍ (43)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നെല്ലിക്കട്ടയില്‍ നിന്ന് ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പള്ളത്തിങ്കാല്‍ ഇ എം എസ് സാംസ്‌കാരിക വേദി സെക്രട്ടറി, മഹാലക്ഷ്മിപുരം മഹിഷ മര്‍ദ്ദിനി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പരേതനായ ഇ നാരായണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. മാലിനി ഏക സഹോദരിയാണ്.

RANDOM NEWS

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയത്തടുക്കയിലെ അബ്ദുല്ല-മിസിരിയ ദമ്പതികളുടെ മകളും നാട്ടക്കല്ലിലെ ജുനൈദിന്റെ ഭാര്യയുമായ …