Sunday , August 9 2020
Breaking News

മീന്‍ലോറി തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ നീക്കുന്നതിനിടെ സിഐ അബ്ദുല്‍റഹീമിനെതിരെ കയ്യേറ്റം: 3 പേര്‍ പിടിയില്‍

കാസര്‍കോട് : ടൗണില്‍ മീന്‍ലോറി തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ നീക്കുന്നതിനിടെ സിഐ അബ്ദുല്‍റഹീമിനെതിരെ കയ്യേറ്റം സിഐയുടെ കോളറിനു ഹര്‍ത്താല്‍ അനുകൂലികള്‍ പിടിച്ചു. യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ തടഞ്ഞതോടെ പോലീസ് ബലം പ്രയോഗിച്ച് കോളറിന് പിടിച്ച യുവാവടക്കം മൂന്നു പേരെ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തു.

പ്രകടനത്തിന് പോലീസ് ആദ്യം അനുമതി നല്‍കിയിരുന്നില്ലെങ്കിലും പിന്നീട് സമാധാനപരമായ പ്രകടനം നടത്താമെന്ന ഉറപ്പിന്മേലാണ് അനുമതി നല്‍കിയത്. വാഹനങ്ങള്‍ തടയരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മീന്‍ലോറി തടഞ്ഞതോടെ പോലീസ് ഇടപ്പെട്ട് പ്രകടനം തിരിച്ചുവിടുകയായിരുന്നു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …