Sunday , August 9 2020
Breaking News

മീപ്പുഗിരിയില്‍ മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍; അരലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: ആര്‍.ഡി.നഗര്‍ മീപ്പുഗിരിയില്‍ വീടിന് സമീപം സൂക്ഷിച്ച മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍. മീപ്പുഗിരിയിലെ കുഞ്ഞാലി പുതിയ വീട് പണിയാനായി കഴിഞ്ഞ ദിവസം മില്ലില്‍ നിന്നും വാങ്ങിയ തേക്ക്, പ്ലാവ് ഉരുപ്പടികളാണ് തീ വെച്ച് നശിപ്പിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.സംഭവത്തിന് പിന്നില്‍ സാമൂഹ്യ ദ്രോഹികളാണെന്ന് കരുതുന്നതായി കുഞ്ഞാലി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കുഞ്ഞാലി പറഞ്ഞു. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …