Sunday , September 27 2020
Breaking News

മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും സ്വയംനിരീക്ഷണത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍. കരിപ്പുര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോകുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും. ഗവര്‍ണറും കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോകുന്നത് സംബന്ധിച്ച് തീരുമാനമായില്ല. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലപ്പുറം കലക്ടര്‍, അസി. കലക്ടര്‍, സബ് കലക്ടര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍, നാളെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

RANDOM NEWS

ടാറ്റാ കോവിട് ആശുപത്രി തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച മൂലം : അഡ്വ. കെ .ശ്രീകാന്ത്

ചട്ടഞ്ചാല്‍: കോവിഡ് രോഗം പടരുന്ന ആരംഭഘട്ടത്തില്‍ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കോവിഡ് ആശുപത്രി …