Wednesday , August 12 2020
Breaking News

മുഖ്യമന്ത്രി പിണറായി വിജയന്റെ അകത്തളങ്ങളിലും അന്തപ്പുരങ്ങളിലും അവതാരങ്ങള്‍ കയറിയിറങ്ങുന്നു-രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടനാഴികളില്‍ പോലും അവതാരങ്ങളെ കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ അകത്തളങ്ങളിലും അന്തപ്പുരങ്ങളിലും വരെ അവതാരങ്ങള്‍ കയറിയിറങ്ങുകയാണെന്ന് കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.പരിഹസിച്ചു.ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി കാസര്‍കോട് ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഓഫീസുകളിലെയും വീട്ടുകളിലെയും സി.സി.ടി.വി.കള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കൈകളില്‍ കറയില്ലെങ്കില്‍ സ്വര്‍ണ്ണകടത്തിന് കേസില്‍ ആരോപണ വിധേയനായ ഐ.ടി.സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ അറസ്റ്റ് ചെയ്യണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കേരള ബാങ്ക് രൂപീകരണത്തിലുടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര ഓര്‍ഡിനന്‍സിലൂടെ സഹകരണ മേഖലയെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എം.അസിനാര്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ എം.കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ ,സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എം.രാധാകൃഷ്ണന്‍ നായര്‍, അഡ്വ.പി രാമചന്ദ്രന്‍ ,വി.കൃഷ്ണന്‍, പവിത്രന്‍ സി നായര്‍,ഷാനവാസ് പാദൂര്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …