Wednesday , August 5 2020
Breaking News

മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതം; പൗരത്വ നിയമഭേദഗതിയില്‍ സംയുക്ത പ്രക്ഷോഭത്തിന് സിപിഎം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് എല്‍ഡിഎഫ് സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന കമ്മിറ്റി. സംയുക്ത പ്രക്ഷോഭത്തെ എതിര്‍ത്ത മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതമെന്നും സിപിഎം ആരോപിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ഇനിയും അനിവാര്യമാണ്. ഡിസംബര്‍ 16 ന് നടന്ന സമരത്തിന്റെ തുടര്‍ച്ചയാണ് ജനുവരി 26ന് നടക്കുന്ന മനുഷ്യ ചങ്ങല. എല്‍.ഡി.എഫ് മുന്‍കൈയെടുത്തിട്ടുണ്ടെങ്കിലും
ഈ പ്രശ്‌നത്തില്‍ യോജിക്കാവുന്ന എല്ലാവര്‍ക്കും ചങ്ങലയില്‍ പങ്കെടുക്കണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു..

മതപരമായ സംഘാടനത്തിലൂടെയും, മതചിഹ്നങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നത് ഐക്യത്തെ തകര്‍ക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് നേതാക്കളും പങ്കെടുത്ത് ഡിസംബര്‍ 16 ന് മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന് മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്കും ഇത് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഇതിന് സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മുസ്ലീംലീഗ് നേതൃത്വത്തിന്റേയും നിലപാടും. ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്.

മറ്റ് പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായുള്ള അടിയന്തിര ചുമതല നിര്‍വ്വഹിക്കുന്നതില്‍ എല്ലാവരും കൈകോര്‍ക്കുകയാണ് വേണ്ടത്. മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്. ഇത്രയും ഗൗരവമായ സാഹചര്യത്തിലും സങ്കുചിതമായ സി.പി.എം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണ്. ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആര്‍.എസ് എസ്സുമായി യോജിച്ച് കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന് സി.പിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എത്രമാത്രം സങ്കുചിതമാണെന്നും പ്രസതാവനയില്‍ കുറ്റപ്പെടുത്തുന്നു.

RANDOM NEWS

സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 91 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …