Monday , June 1 2020
Breaking News

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ; സുപ്രിംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി : മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, സുന്നി വഖഫ് ബോര്‍ഡ്, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തുടങ്ങി ഏഴ് എതിര്‍കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്.

ശബരിമല കേസിലെ വിധി നിലനില്‍ക്കുന്നതിനാലാണ് ഈ കേസ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ദമ്പതിമാരാണ് സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. പൂണെയിലെ ഒരു പള്ളിയില്‍ ആരാധനക്ക് ശ്രമിച്ചപ്പോള്‍ അവരെ തടഞ്ഞെന്നും പോലീസില്‍ പരാതിപ്പെട്ടിട്ടും സംരക്ഷണവും പ്രാര്‍ത്ഥനക്ക് ആവശ്യമായ സൗകര്യവും നല്‍കിയില്ലെന്നും ദമ്പതികള്‍ ഹരജിയില്‍ ഉന്നയിക്കുന്നു. പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്നത് മൗലികാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ : ജില്ലയില്‍ ഇതുവരെ കേസെടുത്തത് 3336 പേര്‍ക്കെതിരെ

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് …