Tuesday , July 16 2019
Breaking News
kerala-muslim

മുസ്ലീം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്

kerala-muslim
കോലാപൂര്‍ : മുസ്ലീം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് മതപുരോഹിതന്മാര്‍. മഹാരാഷ്ട്ര കോലാപൂരിലെ മജ്‌ലിസ് ഇ ഷൂര ഉലമ ഇ ശഹര്‍ പ്രാദേശിക കമ്മിറ്റി പുരോഹിതന്മാരാണ് സ്ത്രീകളെ കോലാപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് ഉത്തരവിട്ടത്.

സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിന് എതിരാണെന്ന് പ്രസ്താവിച്ചുകൊണ്ട് കഴിഞ്ഞാഴ്ചയാണ് പുരോഹിതന്മാര്‍ കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഉത്തരവിനെ അപലപിച്ച ഹിലാല്‍ കമ്മിറ്റി ഇത് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും ഇത് പിന്തുടരാനാവില്ലെന്നും പ്രസ്താവിച്ചിട്ടുണ്ട്.
ഈ ഉത്തരവ് സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയല്ലെന്നും ഇസ്ലാം വിശ്വാസങ്ങളെയും അതിന്റെ രീതികളേയും ഓര്‍മ്മപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണെന്നും ജ്‌ലിസ് ഇ ഷൂര ഉലമ ഇ ശഹര്‍ പുരോഹിതന്മാര്‍ പറയുന്നു. ആള്‍ ഇന്ത്യ ജ്‌ലിസ്ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ( എം.ഐ.എം ) അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി പുരോഹിതന്മാര്‍ സ്ത്രീകളോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

RANDOM NEWS

Pullur

മാക്കരംകോട്ട് ഇല്ലം മന്ത്രി സന്ദര്‍ശിച്ചു

പുല്ലൂര്‍ : കാലപഴക്കത്താല്‍ ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു. കെ.കുഞ്ഞിരാമന്‍ …