Friday , October 23 2020
Breaking News

മൂന്നരമാസം പ്രായമുള്ള കുരുന്നിന്റെ ചികിത്സയ്ക്ക് 2,33000 രൂപ കൈമാറി

ചീമേനി : ഹൃദയസംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സലുള്ള മൂന്നരമാസം പ്രായമുള്ള കുരുന്നിന് ചീമേനി ഞണ്ടാടി ആശ്രയം വാട്‌സ് ആപ്പ് കൂട്ടായ്മയുടെ കൈതാങ്ങ്.സാമൂഹ്യ മാധ്യമ കൂട്ടായ്മയിലെ അംഗങ്ങളും സുഹൃത്തുകളും ചേര്‍ന്ന് സ്വരൂപിച്ച 2,33000 രൂപ പൊതാവൂരിലെ രമ്യരാജേഷ് ദമ്പതികളുടെ മകളുടെ ചികിത്സയ്ക്കാണ് തുണയാവുക. എഡിഎം എന്‍ ദേവീദാസ് തുക രമ്യയുടെ അച്ഛന്‍ കൃഷ്ണന് കൈമാറി.വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളായ കെ ബാലന്‍, കെ വി ബാബു, കെ സുരേശന്‍,സി സുകുമാരന്‍,കെ സജീഷ്, പ്രിയേഷ്,ലിഠശഷ്, പ്രഭാഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

RANDOM NEWS

നീലേശ്വരം നഗരസഭാ ഓഫീസിലെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

നീലേശ്വരം നഗരസഭാ കാര്യാലയത്തിലെ മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സഹകരണത്തോടെ ചില സേവനങ്ങള്‍ ഓണ്‍ലൈനായി …