Saturday , August 15 2020
Breaking News

മൂന്നാം ദിനവും അരലക്ഷത്തിലേറെ രോഗികള്‍; ഇന്ത്യയില്‍ മരണം 36,511

ന്യൂഡല്‍ഹി : തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്ത് അരലക്ഷത്തിലധികം രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തത് 57,117 പുതിയ കോവിഡ് കേസുകളാണ്. ഇതുവരെയുള്ള ഉയര്‍ന്ന രോഗനിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തോട്
അടുക്കുകയാണ്. ചികില്‍സയിലുള്ള 5,65,103 രോഗികളടക്കം 16,95,988 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.10,94,374 പേര്‍ രോഗവിമുക്തരായി. അതേസമയം, ഇന്നലെ മാത്രം 764 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ആകെ മരണം 36,511 ആയി. 2.18 ശതമാനമാണ് മരണനിരക്ക്. 1,93,58,659 പേരിലാണ് ഇതുവരെ സാംപിള്‍ പരിശോധന നടത്തിയത്. 5,25,689 സാംപിളുകള്‍ ഇന്നലെ പരിശോധിച്ചു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് 99 ദിവസങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന വിയറ്റ്‌നാമിന്‍ മൂന്നാമത്തെയാളും രോഗം ബാധിച്ചു മരിച്ചു. മൂന്നുപേരും ഡാ നാങ്ങിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വൃക്ക രോഗിയായ 70കാരനാണ് ആദ്യം മരിച്ചത്. പിന്നാലെ രക്താര്‍ബുദത്തിന് ചികിത്സയിലിരുന്ന 68കാരിയും വൃക്കരോഗത്തിനും സെപ്റ്റിക് ഷോക്കിനും ചികിത്സയിലിരുന്ന 61കാരനും മരണമടയുകയായിരുന്നു.15 രോഗികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. ഇവര്‍ക്ക് മറ്റു രോഗങ്ങളുമുണ്ട്. ശനിയാഴ്ച 12 പുതിയ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

RANDOM NEWS

വെള്ളി ശില പാകി പ്രധാനമന്ത്രി : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സമാരംഭം

അയോധ്യ : ശ്രീരാമജന്മ ഭൂമിയില്‍ രാം ലല്ല ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമായി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി …