Monday , March 30 2020
Breaking News

മൂവാറ്റുപുഴ തന്നാല്‍ കുട്ടനാട് വിട്ടുനല്‍കാം: ഉപാധിയുമായി ജോസഫ് ഗ്രൂപ്പ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെങ്കില്‍ ഉപാധിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ഉപാധി.

കുട്ടനാട് സീറ്റ് വിട്ടുനല്‍കില്ലെന്ന് ജോസ് കെ.മാണി വിഭാഗം ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇപ്പോള്‍ ജോസഫിനൊപ്പമുള്ള ജേക്കബ് എബ്രഹാമാണ് കഴിഞ്ഞ തവണ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയോട് മത്സരിച്ചത്. ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം..ഏതെങ്കിലും ഘട്ടത്തില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല്‍ മാത്രമാണ് പകരം മൂവാറ്റുപുഴ എന്ന ഉപാധിവെച്ചിട്ടുള്ളത്.

കെ.എം.മാണി മത്സരിച്ചിരുന്ന പാലാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ജോസ് വിഭാഗത്തിനാണ് യുഡിഎഫ് സീറ്റ് അനുവദിച്ചത്. കുട്ടനാടിന്റെ കാര്യത്തിലും ഇതേ നിലപാട് വേണമെന്നാണ് ജോസഫ് പക്ഷം നേതാക്കളുടെ ആവശ്യം. അതേ സമയം തന്നെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് വിഭാഗം ഇന്ന് കുട്ടനാട്ടില്‍ യോഗം ചേരുന്നുണ്ട്. ഇതിനിടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും ജോസഫ് വിഭാഗം നടത്തിവരുന്നുണ്ട്. നേരത്തെ ജോസഫിനൊപ്പമുണ്ടായിരുന്നവരാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കി എല്‍ഡിഎഫിലേക്ക് പോയത്. സാധിക്കുമെങ്കില്‍ ആ പാര്‍ട്ടിയെ പൂര്‍ണ്ണമായും ലയിപ്പിക്കും.
അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുമാണ് തീരുമാനം. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെ പിളര്‍ത്തി ജോണിനെല്ലൂരിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ പി ജെ ജോസഫിനായിരുന്നു.

RANDOM NEWS

തൊഴിലാളികളെ നാട്ടിലേയ്ക്ക് അയക്കാന്‍ സാധിക്കില്ല; ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കും കളക്ടര്‍

പായിപ്പാട്: ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി ഇല്ലെന്നും എന്നാല്‍ നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കാന്‍ ഇപ്പോള്‍ …