Tuesday , April 7 2020
Breaking News

മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പട്ടികജാതി കുടുംബത്തിന് നേരെ കല്ലേറ് : അയല്‍വാസികള്‍ക്കെതിരെ കേസ്

ബദിയഡുക്ക : മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പട്ടികജാതി കുടുംബത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അയല്‍വാസികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുണ്ട്യത്തടുക്ക പട്ടിജാതി കോളനിയിലെ തനിയപ്പയുടെ പരാതിയില്‍ അയല്‍വാസികളായ ഷക്കീന, ഉമ്മര്‍ എന്നിവര്‍ക്കെതിരെയാണ് ബദിയഡുക്ക പോലീസ് കേസെടുത്തത്. തനിയപ്പയുടെ സഹോദരന്‍ മോഹന എന്ന ബൈര 27ന് രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മോഹനയുടെ മൃതദേഹം പുറമ്പോക്ക് ഭൂമിയില്‍ സംസ്‌കരിക്കുന്നതിനിടെ പുക ഉയര്‍ന്ന് അടുത്ത വീട്ടിലേക്ക് വ്യാപിച്ചതിനെ ചോദ്യം ചെയ്ത് എത്തിയ ഷക്കീനയും ഉമ്മറും പട്ടികജാതി കുടുംബത്തിന് നേരെ കല്ലെറിയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്‌തെന്നാ്ണ് പരാതി. ഈ കേസ് ബദിയഡുക്ക പോലീസ് പിന്നീട് കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറി.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …