Thursday , September 24 2020
Breaking News

മെയ്ക്ക് ഇന്‍ ഇന്ത്യക്കൊപ്പം മെയ്ക് ഫോര്‍ വേള്‍ഡും: ലോകം വളരണമെങ്കില്‍ ഇന്ത്യ വളരണമെന്ന് മോദി

ന്യൂഡല്‍ഹി: സേവനമാണ് പരമമായ ധര്‍മമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കോവിഡ് പോരാളികള്‍ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അവരോട് താന്‍ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമനമന്ത്രി.

ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കി കാണുന്നത്.

ലോകം ഇന്ന് ഇന്ത്യയേ ആണ് ഉറ്റ് നോക്കുന്നത്. ലോകത്തിന് വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഇന്ത്യയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് എറ്റവുമധികം യുജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവര്‍.
നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തില്‍ കൂടിയാണ്. ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട ദിനമാണിന്ന്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും കൂടിയാണ് ഇത്.

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്‌നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു.

ഇന്ത്യ ആ സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കഴിവിലും ആത്മവിശ്വാസത്തിലും സാമര്‍ഥ്യത്തിലും എനിക്ക് വിശ്വാസമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് നമ്മള്‍ ഒരിക്കല്‍ തീരുമാനമെടുത്താല്‍ അക്കാര്യം പൂര്‍ത്തിയാക്കുന്നത് വരെ വിശ്രമിക്കുന്നവരല്ല നമ്മള്‍.

ആത്മനിര്‍ഭര്‍ ഭരതില്‍ കര്‍ഷകര്‍ക്കാണ് മുന്‍ഗണന. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി ഒരുലക്ഷം കോടിയുടെ ഫണ്ട് രൂപികരിച്ചിട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.

RANDOM NEWS

ചെമ്പരിക്കയിലും പട്ടിയുടെ ആക്രമണം : 3 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ഭ്രാന്തിന്റെ ലക്ഷണം കാണിക്കുന്ന പട്ടിയുടെ ആക്രമണം കാസര്‍കോട്ട് തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് പേരെ കടിച്ച അതേ നായ …