Thursday , October 29 2020
Breaking News

മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ എം എല്‍ ബെന്നിലാലിന് ജില്ലയിലെ ആദ്യത്തെ കോവിഡ് പോരാളി മെഡല്‍

ചട്ടഞ്ചാല്‍ : സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പോരാളി മെഡല്‍ മേല്‍പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം എല്‍ ബെന്നിലാലിന്. ഓരോ ജില്ലയില്‍ നിന്നും ഓരോ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡി ജി പി മെഡല്‍ പ്രഖ്യാപിച്ചത്.

ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മാസം മുതല്‍ നടത്തി കൊണ്ടിരിക്കുന്ന മികച്ച സേവനം പരിഗണിച്ചാണ് ബെന്നിലാലിനെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്.

മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഓരോ വാര്‍ഡുകളിലും ആഴ്ചകള്‍ ഇടവിട്ട് മണിക്കൂറുകളോളം ചെലവഴിച്ച് ജാഗ്രത സമിതി യോഗങ്ങള്‍ നടത്തുകയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തിയുമാണ് ഇദ്ദേഹം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. പോലീസ് വളണ്ടിയര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചും വേനല്‍കാലത്ത് കുടിവെള്ളക്ഷാമം നേരിട്ട പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിച്ചും ശ്രദ്ധേയനായി. ലോക് ഡൗണ്‍ കാലത്ത് മരുന്ന്, ഭക്ഷണം, ധാന്യകിറ്റുകള്‍ എത്തിച്ചു കൊവിഡ് ടെസ്റ്റിനും ക്വാറന്‍ൈന്‍ സൗകര്യം ഒരുക്കിക്കൊടുത്തും പ്രവര്‍ത്തിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബെന്നിലാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ആണ് പ്രമോഷനോടെ മേല്‍പറമ്പ് സ്റ്റേഷനില്‍ ചാര്‍ജെടുത്തത്. അധ്യാപികയായ റിയമോളാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അമല മേരി, റീത്ത, അമല്‍ ലിയോണ്‍ എന്നിവര്‍ മക്കളാണ്.

RANDOM NEWS

സ്‌നേഹസന്ദേശമായി ഇന്ന് നബിദിനം; വിശ്വമാനവികതയുടെ പ്രവാചക ഗാഥ

കാസര്‍കോട് : സ്‌നേഹ സന്ദേശമായി വ്യാഴാഴ്ച വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്ലാം മത …